പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

mini

പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കഞ്ചിക്കോട് ഗവ. ഹൈസ്‌കൂൾ അധ്യാപികയായ മിനിയാണ്(48) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം

പാലക്കാടേക്ക് മകനൊപ്പം ബൈക്കിൽ വരികയായിരുന്നു. എതിരെ വാഹനം വന്നതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലിരുന്ന മിനി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു

റോഡിലേക്ക് വീണ മിനിയുടെ ദേഹത്തിലൂടെ എതിരെ വന്ന സ്‌കൂൾ ബസ് കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ മിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story