സാങ്കേതിക തകരാർ; അബൂദാബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

nedumbassery
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം തിരിച്ചിറക്കി. ഇന്ധന ചോർച്ച സംബന്ധിച്ച തെറ്റായ സൂചന പൈലറ്റിന് ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം ഇന്ന് രാത്രി 8.30ന് വിമാനം പുറപ്പെടും. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. 186 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
 

Share this story