ട്രെയിനിന് സാങ്കേതിക തകരാർ; കൊച്ചി മെട്രോ സർവീസുകൾ തടസ്സപ്പെട്ടു
Feb 25, 2026, 10:12 IST
സാങ്കേതിക തടസം നേരിട്ടതിനെ തുടർന്ന് കൊച്ചി മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. രാവിലെ കലൂരിൽ വെച്ച് ഒരു ട്രെയിനിന് സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. ഈ ട്രെയിൻ പിന്നീട് മുട്ടം യാർഡിലേക്ക് മാറ്റി. രാവിലെ എട്ട് മണി മുതലാണ് സർവീസ് നിർത്തിവെച്ചത്.
തകരാറിലായ ട്രെയിൻ മറ്റൊരു എൻജിൻ ഉപയോഗിച്ച് മുട്ടം യാർഡിലേക്ക് മാറ്റുകയാണ്. കെട്ടി വലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ വേഗതക്ക് അനുസരിച്ച് നിലവിൽ തൃപ്പുണിത്തുറ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ക്രമീകരിക്കേണ്ടി വന്നു
മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സർവീസ് നടത്തിയത്. ട്രെയിൻ മുട്ടം യാർഡിലെത്തിയ മുറയ്ക്കാണ് മെട്രോ ഗതാഗതം സാധാരണ നിലയിലേക്ക് മാറിയത്.
