സാങ്കേതിക തകരാർ; തിരുവനന്തപുരം-ബംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു

air india

തിരുവനന്തപുരം-ബംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് വിമാനം വൈകുന്നതെന്ന് ജീവനക്കാർ അറിയിച്ചു

യാത്രക്കാരെ രണ്ട് തവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ വിമാനത്തിന് പുറപ്പെടാനായില്ല. യാത്രക്കാർക്ക് നാല് മണിക്ക് മറ്റൊരു വിമാനം തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു

ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ബംഗളൂരുവിൽ നിന്ന് വിദേശത്തേക്ക് പോകാനുള്ള നിരവധി യാത്രക്കാരും ഈ വിമാനത്തിലുണ്ട്. ഇവരുടെ യാത്രയടക്കമാണ് മുടങ്ങിയത്
 

Tags

Share this story