പേടിച്ച് പോയെന്ന് പറഞ്ഞേക്ക്; വി ഡി സതീശന് മറുപടിയുമായി എംവി നികേഷ് കുമാർ

nikesh

പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി സിപിഎം നേതാവ് എംവി നികേഷ് കുമാർ. പേടിച്ച് പോയെന്ന് പറഞ്ഞേക്ക് എന്നാണ് വിഡി സതീശന്റെ പ്രതികരണം പങ്കുവെച്ചു കൊണ്ട് നികേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. നികേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി നേരത്തെ വിഡി സതീശൻ രംഗത്തുവന്നിരുന്നു

എകെജി സെന്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു. ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂവെന്നും വി.ഡി സതീശൻ പറഞ്ഞിരുന്നു. 

ശബരിമല സ്വർണകൊള്ള കേസിൽ പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലയെന്ന് വി.ഡി സതീശൻ ചോദിച്ചു. പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് എസ്‌ഐടി ഹൈക്കോടതിയിൽ നൽകിയത്. പത്മകുമാറിനെയും മറ്റ് നേതാക്കളെയും സിപിഎം സംരക്ഷിക്കുന്നുവെന്നും സതീശൻ ആരോപിച്ചു.
 

Tags

Share this story