സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലക്ക് സാധ്യത; ജാഗ്രത തുടരാൻ നിർദേശം
Apr 15, 2023, 08:46 IST

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. പ്രത്യേക മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലേതുപോലുള്ള അതികഠിന ചൂട് ഉയരില്ലെങ്കിലും ജാഗ്രത തുടരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണം.
ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽമഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയിൽ കരുതാനും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശത്തിൽ പറയുന്നു.