കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരും; ഇന്നും നാളെയും 40 ഡിഗ്രി വരെ ഉയരാൻ സാധ്യത

hot

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില സാധാരണയിൽ നിന്നും മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. 

പൊതുജനങ്ങൾ പകൽ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കുപ്പിയിൽ കരുതാനും നിർദേശം നൽകിയിട്ടുണ്ട്.
 

Share this story