സംസ്ഥാനത്ത് ഇന്നും താപനില ഉയരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
Mar 11, 2025, 11:41 IST

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോതും ഉയരുകയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് വെയിൽ നേരിട്ട് ശരീരത്തിൽ ഏൽക്കാതെ ശ്രദ്ധിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.