കൊച്ചി മെട്രോയ്ക്ക് താൽക്കാലിക അമരക്കാരി; എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് ചുമതല

ചുമത

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ലോകനാഥ് ബെഹ്റ പടയിറങ്ങുന്നു. കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് ബെഹ്റ ചുമതലയൊഴിയുന്നത്. പുതിയ എം.ഡി സ്ഥാനമേൽക്കുന്നത് വരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് (IAS) കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകി സർക്കാർ ഉത്തരവിറക്കി.

​മുൻ സംസ്ഥാന പോലീസ് മേധാവിയായിരുന്ന (DGP) ലോകനാഥ് ബെഹ്റ 2021 ഓഗസ്റ്റിലാണ് കൊച്ചി മെട്രോ എം.ഡിയായി ചുമതലയേറ്റത്. മൂന്ന് വർഷത്തെ സേവനത്തിന് ശേഷം കാലാവധി നീട്ടി നൽകിയിരുന്നെങ്കിലും നിലവിലെ കാലാവധി ഓഗസ്റ്റ് 30-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം പദവി ഒഴിയുന്നത്.

​കെ.എം.ആർ.എൽ ബോർഡ് അംഗം കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക പുതിയ സ്ഥിരം എം.ഡിയെ നിയമിക്കുന്നത് വരെ സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മെട്രോയുടെ വികസന പദ്ധതികളും വാട്ടർ മെട്രോ വിപുലീകരണവും പുരോഗമിക്കുന്നതിനിടയിലാണ് ഈ മാറ്റം.

Tags

Share this story