പ്രതിഷേധങ്ങൾക്ക് താത്കാലിക വിരാമം; ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ മുതൽ പുനരാരംഭിക്കും

driving test

പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും. പരിഷ്‌കാരങ്ങൾക്കെതിരായ കടുത്ത നിലപാടിൽ നിന്ന് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പിൻമാറിയിരുന്നു. 

പുതുക്കിയ പരിഷ്‌കാരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് സർക്കാരും പരിഷ്‌കരണങ്ങളോട് യോജിക്കില്ലെന്ന് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങളായി നിശ്ചലമായത്

പരിഷ്‌കാരങ്ങളിൽ ഇളവ് വരുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചതോടെയാണ് സമരം താത്കാലികമായി അവസാനിപ്പിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംഘടനകൾ തീരുമാനിച്ചത്.  പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗതാഗത മന്ത്രി ഗണേഷ് കുമാറുമായി ഈ മാസം 23ന് ചർച്ച നടത്തും.
 

Share this story