തല്ലുമാല മേപ്പയൂർ വേർഷൻ: വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കല്യാണ ദിവസം കൂട്ടത്തല്ല്

thallumala

കോഴിക്കോട് മേപ്പയൂരിൽ വിവാഹ വീട്ടിൽ തല്ലുമാല. വരന്റെയും വധുവിന്റെയും വീട്ടുകാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. മേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. വരന്റെ ഒപ്പം വന്നവർ വധുവിന്റെ വീട്ടിൽ വെച്ച് പടക്കം പൊട്ടിച്ചു. ഇത് വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാകുകയായിരുന്നു

വാക്കുതർക്കം പിന്നീട് കൂട്ടത്തല്ലിൽ കലാശിച്ചു. നാട്ടുകാർ ഇടപെട്ടാണ് പിന്നീട് പ്രശ്‌നം പരിഹരിച്ചത്. കൂട്ടത്തല്ലിന് ശേഷം ചടങ്ങുകളെല്ലാം കൃത്യമായി നടന്നു. ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഇതിന് ശേഷം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. സംഭവത്തിൽ ആരും പോലീസിൽ പരാതിപ്പെട്ടിട്ടില്ല.
 

Share this story