സ്വവർഗ വിവാഹം എതിർക്കപ്പെടേണ്ടതാണെന്ന് താമരശ്ശേരി ബിഷപ് റെമീജിയോസ്

bishop

സ്വവർഗ വിവാഹം എതിർക്കപ്പെടണമെന്ന് താമരശ്ശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ. ലോകത്തിൽ അറിയപ്പെടുന്ന പല പുരാതന സംസ്‌കാരങ്ങളും അന്യം നിന്ന് പോയത് യുദ്ധങ്ങളോ രാഷ്ട്രീയ അധിനിവേശങ്ങളോ പോലുള്ള സംഭവങ്ങൾ കാരണമല്ല. മറിച്ച് ധാർമിക അധഃപതനം മൂലമാണ്. ഈ പശ്ചാത്തലത്തിൽ വേണം സ്വവർഗ വിവാഹത്തിന് നിയമസാധുത ലഭിക്കാനായി സുപ്രിം കോടതിയിൽ പരിഗണനയിലിരിക്കുന്ന ഹർജികളെ കാണാനെന്ന് ഇഞ്ചനാനിയിൽ പറഞ്ഞു

വിവാഹം എന്നാൽ വരുംതലമുറകളെ നിലനിർത്തുന്ന സാമൂഹികവും നിയമപരവുമായ ഒരു സംവിധാനമാണ്. ഈ മാനദണ്ഡപ്രകാരം തന്നെയാണ് സമൂഹത്തിൽ വിവാഹ ബന്ധങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുള്ളതും. അത്തരം വിവാഹ ബന്ധങ്ങൾക്കാണ് നിയമപരമായ അംഗീകാരമുള്ളതും ഉണ്ടാകേണ്ടതെന്നും താമരശ്ശേരി ബിഷപ് ദീപികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു

മതസംഘടകളിൽ ഏറിയ പങ്കും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെതിരാണ്. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണ് സ്വവർഗ വിവാഹമെന്ന് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നതായും ലേഖനത്തിൽ പറയുന്നു.
 

Share this story