തഞ്ചാവൂർ ദുരഭിമാന കൊല: ഐശ്വര്യയുടെ മാതാവും അറസ്റ്റിൽ, എസ് ഐക്ക് സസ്‌പെൻഷൻ

Arrest

തഞ്ചാവൂർ ദുരഭിമാന കൊലയിൽ പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. അച്ഛനും അമ്മയും അടക്കം ആറ് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ട പല്ലയം എസ് ഐ മുരുഗയ്യയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മകൾ ഐശ്വര്യക്ക് ദളിത് യുവാവായ നവീനോട് പ്രണയാണെന്ന് അറിഞ്ഞ നാൾ മുതൽ അമ്മ റോജ എതിർപ്പ് അറിയിച്ചിരുന്നു

ഐശ്വര്യ നവീനെ വിവാഹം ചെയ്തതിന് പിന്നാലെ മകളെ കൊലപ്പെടുത്താനുള്ള ഭർത്താവ് പെരുമാളിന്റെ ആലോചനക്ക് റോജയും പിന്തുണ നിന്നിരുന്നു. മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കത്തിക്കുമ്പോഴും റോജ ഒപ്പമുണ്ടായിരുന്നു.
 

Share this story