കെസിബിസി നിലപാട് വ്യക്തമാക്കിയതിന് നന്ദി; പ്രകോപനപരമായ നിലപാടില്ലെന്ന് മനസ്സിലായി: മന്ത്രി ശശീന്ദ്രൻ

saseendran

കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസിയുടെ പ്രസ്താവനയെ വിമർശിച്ചത് മയപ്പെടുത്തി വനംമന്ത്രി.താൻ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. വില പേശൽ സമരം പാടില്ലെന്നാണ് താൻ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. അത്തരം സമരത്തെ പിന്തുണക്കുന്നില്ലെന്നാണ് കെസിബിസി നിലപാട് വ്യക്തമാക്കിയത്. വനംവകുപ്പ് മന്ത്രി എന്ന നിലയിൽ അത് തനിക്ക് ഊർജം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു

കാട്ടുപോത്ത് നാട്ടിലിറങ്ങി ആളെ കൊല്ലുന്നത് അപൂർവത്തിൽ അപൂർവമാണെന്നാണ് വിദഗ്ധർ പറയുന്നത്.മയക്കുവെടി വെച്ച് പിടികൂടി അരിക്കൊമ്പനെ മാറ്റിയതുപോലെ മാറ്റുക എന്നാണ് കരുതുന്നത്. എന്നാൽ അപ്പോൾ കോടതി ഇടപെടും. അതുകൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് പോകാൻ വനംവകുപ്പിന് കഴിയാത്തതെന്നും മന്ത്രി പറഞ്ഞു

മൃതദേഹം ഉപയോഗിച്ച് വിലപേശൽ സമരം നടത്തിയില്ലെന്ന ബിഷപിന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു. സംഘർഷരഹിതമായി സമരങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. കെസിബിസി നിലപാട് വ്യക്തമാക്കിയതിന് നന്ദി. കെസിബിക്ക് പ്രകോപനപരമായ നിലപാടില്ലെന്ന് വ്യക്തമായെന്നും മന്ത്രി പറഞ്ഞു
 

Share this story