തണ്ണീർ കൊമ്പൻ എലിഫന്റ് ആംബുലൻസിൽ തന്നെ കുഴഞ്ഞുവീണു; പിന്നെ എഴുന്നേറ്റില്ലെന്ന് അധികൃതർ

thanneer

മാനന്തവാടിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി എലിഫന്റ് ആംബുലൻസിൽ ബന്ദിപൂർ രാമപുരയിലെ ആന ക്യാമ്പിലെത്തിച്ചെങ്കിലും തണ്ണീർ കൊമ്പനെ പുറത്തിറക്കാനായില്ലെന്ന് അധികൃതർ. എലിഫന്റ് ആംബുലൻസ് രാമപുര ക്യാമ്പിലെത്തി നിർത്തിയപ്പോൾ തന്നെ തണ്ണീർ കൊമ്പൻ കുഴഞ്ഞുവീഴുകയായിരുന്നു. പുറത്തേക്ക് നടത്തി ഇറക്കാനായില്ലെന്നും കർണാടക വനംവകുപ്പ് അധികൃതർ ്‌റിയിച്ചു

പിന്നീട് ആന എഴുന്നേറ്റില്ല. അൽപ്പ സമയത്തിനകം ചരിഞ്ഞു. ആനയ്ക്ക് ബാഹ്യമായ പരുക്കുകളോ ആരോഗ്യപ്രശ്‌നങ്ങളോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അതേസമയം 15 മണിക്കൂറിലധികം വെള്ളം കിട്ടാതെ കഴിഞ്ഞതിന്റെ അസ്വസ്ഥതകൾ ആനക്കുണ്ടായിരുന്നുവെന്നാണ് പലരും പറയുന്നത്. ഉച്ചയോടെ ആനയുടെ പോസ്റ്റ്‌മോർട്ടം ആരംഭിക്കും. ഇതിന് ശേഷമാകും യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളു.
 

Share this story