നിയമനടപടി ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല; ഉന്നയിച്ചതൊന്നും മാഞ്ഞുപോകില്ലെന്ന് റിനി ആൻ ജോർജ്

താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നതല്ലെന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടി അടക്കം നിയമനടപടിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വഴിയുള്ള കുറിപ്പ് നടി തുടരുന്നത്.
പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. നിയമ വഴികൾ ഇല്ല എന്നതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലല്ലോയെന്നും ഇവർ ചോദിക്കുന്നു. ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടിരുന്നുവെന്നും തത്കാലം നിയമനടപടിക്കില്ലെന്നും നടി പറഞ്ഞതായി മനോരമയും റിപ്പോർട്ട് ചെയ്തു
ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നതു കൊണ്ടാണ് തനിക്കെതിരെ പെയ്ഡ് ആക്രമണം നടക്കുന്നത്. മാറ്റം സമൂഹത്തിലാണ് വരേണ്ടത്. പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം. സൈബർ അറ്റാക്കിനെ ബഹുമതിയായി കാണുന്നുവെന്നും നടിയുടെ കുറിപ്പിൽ പറയുന്നു.