വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി ഡോക്ടറെ ആക്രമിച്ചു; തടയാനെത്തിയ എസ് ഐക്ക് നേരെയും ആക്രമണം
Updated: Apr 30, 2023, 10:26 IST

തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം. വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയും സഹോദരനുമാണ് ഡോക്ടറെ ആക്രമിച്ചത്. സംഭവത്തിൽ തമ്പാനൂർ സ്റ്റേഷനിലെ പോലീസുകാരനും പരുക്കേറ്റു. മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലെ പ്രതിയായ വിവേകിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് സംഭവം
വിവേകിന്റെ സഹോദരൻ വിഷ്ണു ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ തമ്പാനൂർ എസ് ഐയെയും പ്രതികൾ ആക്രമിച്ചു. ആശുപത്രിയിലെ ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.