കാസർകോട് എസ് ഐയുടെ ചെവി പ്രതി കടിച്ചുമുറിച്ചു

Police

കാസർകോട് എസ് ഐയുടെ ചെവി പ്രതി കടിച്ചു മുറിച്ചു. കാസർകോട് പോലീസ് സ്‌റ്റേഷനിലെ എസ് ഐ വിഷ്ണുപ്രസാദിന്റെ വലതു ചെവിയാണ് മധൂർ സ്വദേശി സ്റ്റാനി റോഡ്രിഗസ് കടിച്ചു മുറിച്ചത്. സ്റ്റാനിയുടെ ബൈക്ക് അപകടത്തിൽപ്പട്ട സംഭവം അന്വേഷിക്കാൻ എത്തിയതായിരുന്നു എസ് ഐയും സംഘവും

അപകടത്തെ തുടർന്ന് സ്റ്റാനി അസഭ്യം പറഞ്ഞ് ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് സംഘം ഇവിടേക്ക് എത്തിയത്. എന്നാൽ പോലീസിനെ സ്റ്റാനി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി പോലീസ് ജീപ്പിൽ വെച്ചാണ് എസ് ഐയുടെ ചെവി കടിച്ചുമുറിച്ചത്.
 

Share this story