സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു

jail

സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ നായരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആർ എസ് എസ് പ്രവർത്തകൻ ബൈജുവാണ്(41) മരിച്ചത്. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല

നാരായണൻ നായർ വധക്കേസിലെ എട്ടാം പ്രതിയാണ് ബൈജു. നാല് മാസം മുമ്പാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുരയിൽ എത്തിയത്. 2013 നവംബർ 11നാണ് നാരായണൻ നായർ കൊല്ലപ്പെടുന്നത്. മകനെ ആക്രമിക്കാനെത്തിയ സംഘത്തെ തടയുന്നതിനിടെയാണ് നാരായണൻ നായർ കൊല്ലപ്പെട്ടത്.
 

Share this story