മൂന്നാറിൽ വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

Police

മൂന്നാറിൽ വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിൻ ആണ് അറസ്റ്റിലായത്. പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണം. പെൺകുട്ടിയെ വെട്ടിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലാണ്. പെൺകുട്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് ടിടിസി വിദ്യാർഥിനിയായ പാലക്കാട് സ്വദേശിനിക്ക് വെട്ടേറ്റത്.
 

Share this story