കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു

kuthiravattom

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. ഫോറൻസിക് വാർഡിലെ തടവുകാരിയായ അന്തേവാസി രക്ഷപ്പെട്ടു. കൊലക്കേസ് പ്രതി പൂനം ദേവിയാണ് ഇവിടെ നിന്ന് കടന്നത്. മലപ്പുറം വേങ്ങരയിൽ ഭർത്താവ് സഞ്ജിത്ത് പാസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നത്. 

പുലർച്ചെ 12.15ഓടെയാണ് പൂനം പുറത്തുകടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തിയിളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ബിഹാർ വൈശാലി സ്വദേശിയാണ് പൂനം ദേവി. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൂനത്തെ കുതിരവട്ടത്ത് എത്തിച്ചത്. പോലീസ് ഇവർക്കായി തെരച്ചിൽ നടത്തുകയാണ്.
 

Share this story