കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ജില്ലയിൽ തിരിച്ചെത്തി; ഒന്നര വർഷം തടവുശിക്ഷ വിധിച്ച് കോടതി

hareesh

കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് വീണ്ടും ജില്ലയിൽ എത്തിയതിന് കോടതി ഒന്നര വർഷം തടവുശിക്ഷ വിധിച്ചു. മലപ്പുറം പുളിക്കൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പാലക്കുളങ്ങര ചിരിക്കോട് ഹരീഷിനാണ്(48) ഒന്നര വർഷത്തെ തടവുശിക്ഷ

പരാതി അന്വേഷിക്കാനെത്തിയ എസ് ഐയെ കുത്തിക്കൊല്ലാൻ ശ്രമിച്ചതടക്കം ഒമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഹരീഷ്. കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെ റേഷൻ കടയിൽ നിന്ന് കടയുടമയെ ഭീഷണിപ്പെടുത്തി സാധനങ്ങൾ തട്ടിയെടുത്ത കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. മൂന്ന് മാസം ജയിലിൽ കഴിഞ്ഞ ഹരീഷിനെതിരെ പോലീസ് കാപ്പ നിയമപ്രകാരം നടപടിയെടുത്തു

സ്വന്തം ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഉത്തരവ് ലംഘിച്ച് ഏപ്രിൽ 17ന് രാത്രി ഇയാൾ സ്വന്തം വീട്ടിലെത്തി. വിവരം അറിഞ്ഞ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Tags

Share this story