അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിപ്പിച്ച നടപടി; ദീപ്തിയെ വെട്ടിയതിൽ വിമർശനവുമായി അജയ് തറയിൽ
കൊച്ചി മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനെ പരിഗണിക്കാത്തതിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണുണ്ടായതെന്ന് അജയ് തറയിൽ വിമർശിച്ചു. കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ്
ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി പെരുമാറി. കോർ കമ്മിറ്റി ചേരാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. ഗ്രൂപ്പാണ് വലുതെന്ന പ്രതീതിയുണ്ടാക്കി. ദീപ്തി കേവലം ഒരു കൗൺസിലറല്ല. നിരന്തര പോരാട്ടങ്ങളിലൂടെ വന്ന ഒരാളെ ഒഴിവാക്കിയതിനെ ന്യായീകരിക്കാനാകില്ലെന്നും അജയ് തറയിൽ പറഞ്ഞു
കെപിസിസി മാനദണ്ഡങ്ങൾ തെറ്റിച്ചാണ് മേയറെ തീരുമാനിച്ചതെന്ന് ദീപ്തി മേരി വർഗീസും ആരോപിച്ചു. കോർ കമ്മിറ്റി കൂടുമെന്ന് പറഞ്ഞ് പറ്റിച്ചു. നാലരക്ക് യോഗം വിളിച്ചു. എന്നാൽ 3.50ന് മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചെന്നും ദീപ്തി ആരോപിച്ചു
