വെള്ളക്കരം കൂട്ടിയത് ആദ്യം സഭയിൽ പ്രഖ്യാപിച്ചില്ല; മന്ത്രി റോഷിക്കെതിരെ സ്പീക്കറുടെ റൂളിംഗ്
Tue, 7 Feb 2023

വെള്ളക്കരം കൂട്ടിയത് നിയമസഭയിൽ ആദ്യം പ്രഖ്യാപിക്കാത്തതിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ പരാതിയിൽ മന്ത്രിയെ വിമർശിച്ചായിരുന്നു സ്പീക്കറുടെ റൂളിംഗ്. വെള്ളക്കരം വർധിപ്പിക്കുന്നത് തികച്ചും ഭരണപരമായ നടപടിയാണ്. എങ്കിലും സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിൽ സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം സഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമമായൊരു മാതൃകയായാനെ എന്നും സ്പീക്കർ പറഞ്ഞു