ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു

ആൻ്റോ

വയനാട്: അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസിൽ റിമാൻഡിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിൻ ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വയനാട് വാഴവറ്റയിലെ വീടിന്‍റേത് തന്നെ. വീട് തന്‍റെ പേരിലല്ലെന്നായിരുന്നു ആന്‍റോ അഗസ്റ്റിൻ എക്സൈസ് കോടതിയിൽ വാദിച്ചിരുന്നത്.

കഴിഞ്ഞ മാസം മൂന്നിന് കാഞ്ഞങ്ങാട് ജിഎസ്ടി ഓഫിസിൽ നൽകിയ മൊഴിയിലാണ് വീടിന്‍റെ വിലാസം നൽകിയിരുന്നത്. ഇതിനിടെ ആന്‍റോ അഗസ്റ്റിന്‍റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ വീണ്ടും ജയിലിലെത്തിക്കുകയായിരുന്നു. ചോദ‍്യം ചെയ്യലിൽ തന്‍റെ പേരിലല്ല വീടെന്നും മദ‍്യത്തെ പറ്റി അറിയില്ലെന്നുമായിരുന്നു ആന്‍റോ അഗസ്റ്റിന്‍റെ മൊഴി.

Tags

Share this story