നിയമസഭാ സമ്മേളനം 30 വരെ തുടരാന്‍ കാര്യോപദേശക സമിതി തീരുമാനം
Updated: Mar 20, 2023, 18:45 IST

തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാർച്ച് 30 വരെ തുടരാന്‍ കാര്യോപദേശക സമിതിയുടെ തീരുമാനം. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി നിയമസഭ സ്തംഭിക്കുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ കാര്യോപദേശക സമിതി യോഗം വിളിച്ചു ചേർത്തത്.
സഭാനടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്നതില്‍ സ്പീക്കര്‍ വിയോജിപ്പ് അറിയിച്ചു. ഷെഡ്യൂള്‍ ചെയ്ത നാല് ബില്ലുകള്‍ ഇനിയും പാസാക്കാനുണ്ട്. ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതിനാലാണ് സഭ താല്‍കാലികമായി നിര്‍ത്തിവച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്നത്.