എഐ ക്യാമറ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു; എസ്ആർഐടിക്ക് മറുപടി നൽകിയെന്നും സതീശൻ

satheeshan

എഐ ക്യാമറ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്ആർഐടിയുടെ നോട്ടീസിന് മറുപടി നൽകിയെന്നും സതീശൻ പറഞ്ഞു. മൗനം തുടരുന്ന മുഖ്യമന്ത്രി കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണ്. ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത്.

ആരോപണം പിൻവലിക്കില്ലെന്ന് കാണിച്ചാണ് മറുപടി അയച്ചത്. ടെൻഡറിൽ എസ്ആർഐടി മറ്റ് രണ്ട് കമ്പനികളുമായി ചേർന്ന് മത്സരിച്ചു. വൻ തുകയ്ക്ക് ടെൻഡർ നേടി. എല്ലാ നിബന്ധനകളും അട്ടിമറിച്ചാണ് ഉപകരാർ കൊടുത്തത്. പ്രസാദിയോ ആണ് കാര്യങ്ങൾ നടത്തുന്നത്. കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങൾ നടക്കുന്നു. കർണാടകയിൽ 40 ശതമാനമാണ് സർക്കാർ പദ്ധതികളിൽ കമ്മീഷനെങ്കിൽ കേരളത്തിലെ എഐ ക്യാമറ ഇടപാടിൽ 65 ശതമാനമാണ് കമ്മീഷനെന്നും സതീശൻ കുറ്റപ്പെടുത്തി.
 

Share this story