യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം; മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി തങ്ങൾ
Tue, 7 Mar 2023

മുസ്ലിം ലീഗിന്റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ.യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം അഭിപ്രായം പൊതുജനാഭിപ്രായം കൂടിയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു
മുന്നണി മാറണമെന്ന അഭിപ്രായം പലർക്കുമുണ്ടാകാമെങ്കിലും യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം. മുന്നണി ശക്തിപ്പെട്ടാൽ അടുത്ത തവണ യുഡിഎഫിന് തന്നെ അധികാരം ലഭിക്കും. അധികാരമില്ലാത്ത സമയത്ത് ലീഗ് കൊടുങ്കാറ്റാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ദേശീയതലത്തിൽ ഇടതുപക്ഷം യുപിഎയുടെ ഭാഗമാകണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു