മന്ത്രിയുടെ രാഷ്ട്രീയം സഭ പങ്കിടണമെന്ന വാദം ശരിയല്ല; സജി ചെറിയാനെതിരെ ബിഷപ് പാംപ്ലാനി

pamplani

ആലോചിക്കാതെ പ്രതികരിച്ച് അബദ്ധത്തിൽ ചാടാൻ സജി ചെറിയാന് പ്രത്യേക വരമുണ്ടെന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭ ബിജെപി പക്ഷത്തെന്ന് വരുത്താൻ ചില കമ്മ്യൂണിസ്റ്റ് നേതാക്കൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. മന്ത്രിയുടെ രാഷ്ട്രീയം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാൻ വ്യഗ്രതപ്പെടേണ്ടതില്ല. 

മന്ത്രിയുടെ രാഷ്ട്രീയം സഭാ നേതൃത്വം പങ്കിടണമെന്ന വാദം ശരിയല്ല. മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചു. മണിപ്പൂർ വിഷയത്തിൽ കൃത്യവും വ്യക്തവുമായ നിലപാട് അറിയിച്ചിരുന്നു. വീഞ്ഞും, കേക്കും പ്രയോഗം തിരുത്തിയത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

Share this story