എം ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിയെന്ന് കാനം

kanam rajendran

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. എം ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ല. അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു

അതേസമയം ഒന്നാം പിണറായി സർക്കാരിലെ മൂടിവെച്ച അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായത് പിണറായി വിജയന്റെ ഓഫീസിൽ സർവാധികാരത്തോടെ പ്രവർത്തിച്ച ആളാണ്. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷൻ കോഴ ഇടപാടിൽ പങ്കുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
 

Share this story