അറസ്റ്റ് തടഞ്ഞത് ആദ്യ കേസിൽ മാത്രം; രണ്ടാം ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും
Dec 6, 2025, 12:24 IST
ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി ഇന്ന് തടഞ്ഞത്. ആദ്യ കേസിലെ ആശ്വാസ നടപടി വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പുതിയ നീക്കം
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാകും ജാമ്യഹർജി നൽകുക. രണ്ടാം കേസിൽ പോലീസിന് അറസ്റ്റിന് തടസ്സമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനൊരുങ്ങുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകർക്കോ വ്യക്തമല്ലെന്ന് രാഹുൽ പറയുന്നു.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം. വ്യക്തതയില്ലാത്ത കേസെടുത്ത് തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും കോടതിയെ അറിയിക്കും.
