ആശമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന രാപ്പകൽ സമരം അവസാനിപ്പിക്കുന്നു
Oct 31, 2025, 08:16 IST
സെക്രട്ടേറിയറ്റ് പടിക്കൽ ആശ വർക്കർമാർ മാസങ്ങളായി നടത്തി വരുന്ന സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം കേരളപ്പിറവി ദിനമായ നാളെ നടത്തും. സമരം നാളെ 266ാം ദിവസത്തിലെത്തുമ്പോഴാണ് അവസാനിപ്പിക്കുന്നത്
ആശ പ്രവർത്തകരുടെ ഓണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയായി സംസ്ഥാന സർക്കാർ വർധിപ്പിച്ചിരുന്നു. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. ആവശ്യപ്പെട്ടതൊന്നും നേടിയെടുക്കാൻ സാധിച്ചില്ലെങ്കിലും സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തിയാണ് സമരം അവസാനിപ്പിക്കാനൊരുങ്ങുന്നത്
ആയിരം രൂപ ഓണറേറിയം കൂട്ടിയത്. നേട്ടമായിട്ടാണ് ഇവർ വിലയിരുത്തുന്നത്. സർക്കാരിന്റെ മനം മാറ്റത്തിന് കാരണം തങ്ങളുടെ സമരമാണെന്നും ഇവർ അവകാശപ്പെടുന്നു.
