എഐ ക്യാമറയുടെ മറവിൽ നടന്നത് ഏറ്റവും വലിയ കൊള്ള; പ്രതിപക്ഷം ഒന്നും കെട്ടിച്ചമച്ചിട്ടില്ല: ചെന്നിത്തല

Ramesh Chennithala

എ ഐ ക്യാമറയുടെ മറവിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്ന് എന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി ഇത്രയും ദുർബലമായി മുമ്പൊന്നും പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിൽ ചെന്നിത്തല പറഞ്ഞു

ട്രാഫിക് ലംഘനങ്ങൾ പിടികൂടാനെന്നതിന്റെ മറവിൽ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാൻ ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയിലെ വൻ അഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ചിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ മൗനത്തിന്റെ വാദ്മീഗത്തിൽ ആണ്ടിരുന്ന താങ്കൾ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളാണെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് തടിതപ്പാനാണ് താങ്കൾ ശ്രമിച്ചത്

പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നും കെട്ടിച്ചമച്ചിട്ടില്ല. ഈ ഇടപാടിൽ സർക്കാരും കെൽട്രോണും ഒളിച്ചുവെച്ചിരുന്ന രേഖകൾ ഒന്നൊന്നായി പുറത്തു കൊണ്ടുവരുന്നത് എങ്ങനെ കെട്ടിച്ചമയ്ക്കലാകും. പുറത്തുവന്ന രേഖകളിൻമേൽ വ്യക്തമായി മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പുറത്തുവന്ന വസ്തുതകളിൽ ഒന്നെങ്കിലും തെറ്റാണെന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ. പുറത്തുവന്ന രേഖകൾ കെട്ടിച്ചമച്ചതാണെങ്കിൽ ഒറിജിനൽ രേഖ പുറത്തുവിടാൻ വെല്ലുവിളിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
 

Share this story