ബിജെപിക്ക് ഇത്തവണ കേരളത്തിൽ നിന്ന് എംപിയുണ്ടാകും; മത്സരിക്കാൻ തയ്യാറെന്നും വി മുരളീധരൻ

V Muraleedharan

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സന്നദ്ധത വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാനാണ് താത്പര്യമെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പാർട്ടി തീരുമാനത്തിന് കാത്തിരിക്കുകയാണ്. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം തൃശ്ശൂർ സീറ്റിൽ ബിജെപി വിജയം ഉറപ്പാക്കും. ആ വിജയം ഉറപ്പാക്കാനാണ് മോദിയുടെ വരവ്. കേരളത്തിൽ ഇത്തവണ ബിജെപിക്ക് എംപിയുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. എംടി വാസുദേവൻ നായർ വിമർശിച്ചത് പിണറായി വിജയനെ തന്നെയാണ്. കേരളത്തിലെ സാഹചര്യങ്ങളാണ് എംടി ചൂണ്ടിക്കാട്ടിയത്. ഇതിന് തെളിവാണ് ഇഎംഎസിനെ പരാമർശിച്ചത്. നരേന്ദ്രമോദിക്ക് വേണ്ടി ബിജെപി വ്യക്തിപൂജ നടത്തിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
 

Share this story