കോഴിക്കോട് കിണറ്റിൽ കണ്ടെത്തിയ മൃതദേഹം വധശ്രമക്കേസ് പ്രതിയുടേതെന്ന് തെളിഞ്ഞു

suicide

കോഴിക്കോട് കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം വധശ്രമക്കേസ് പ്രതിയുടേതെന്ന് സ്ഥിരീകരിച്ചു. ഇയ്യാട് സ്വദേശിയായ 22കാരൻ അൽ അമീനാണ് മരിച്ചത്. വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്

വധശ്രമക്കേസിലെ പ്രതിയാണ് അൽ അമീൻ. ഞായറാഴ്ച ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പന്നിക്കോട്ടൂർ എത്തിയതായിരുന്നു. പോലീസ് വരുന്നതറിഞ്ഞ് ഓടുന്നതിനിടെ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്.
 

Share this story