കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

pramod

കോഴിക്കോട് മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. അരീക്കുളം സ്വദേശി പ്രമോദിന്റെ(48) മൃതദേഹമാണ് കണ്ടെത്തിയത്. മുത്താമ്പി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. 

പുലർച്ചെ അഞ്ച് മണിയോടെയാണ് കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി ഫയർഫോഴ്‌സിന് വിവരം ലഭിക്കുന്നത്. തുടർന്ന് വെള്ളിമാടുകുന്ന് നിന്നും കൊയിലാണ്ടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി.

 ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീമാണ് മൃതദേഹം പുറത്തെടുത്തത്. കൊയിലാണ്ടി പോലീസും സ്ഥലത്ത് എത്തിയിരുന്നു.
 

Tags

Share this story