മീൻ പിടിക്കാൻ പോയി നദിയിയിൽ കാണാതായ രണ്ടാമത്തെ യുവാവിവിന്റെ മൃതദേഹവും കണ്ടെത്തി

satheesh

ആറ്റിങ്ങൽ കൊല്ലംപുഴ ഭാഗത്ത് വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ട് പേരെ കാണാതായ സംഭവത്തിൽ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു. ആറ്റിങ്ങൽ എസിഎസി നഗർ സ്വദേശി സതീഷിന്റെ മൃതദേഹമാണ് ലഭിച്ചത്

ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീറിന്റെ(35) മൃതദേഹം ആറ്റിങ്ങൽ ഫയർ ഫോഴ്‌സ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. 

സതീഷിന്റെ വാച്ചും വസ്ത്രങ്ങളും ഇന്നലെ കരയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ സതീഷിന്റെ മൃതദേഹവും കണ്ടെത്തി.
 

Share this story