ഇടുക്കിയിൽ സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

sandeep

ഇടുക്കി മുതിരപ്പുഴയാർ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ സന്ദീപാണ്(20) മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. അഞ്ചംഗ സംഘത്തോടൊപ്പമാണ് സന്ദീപ് എത്തിയത്.

മൂന്നാർ സന്ദർശിച്ച ശേഷം ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പുഴ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ സെൽഫി എടുക്കാൻ ശ്രമിച്ച സന്ദീപ് കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീഴുകയായിരുന്നു. അടിയൊഴുക്ക് കൂടുതലുള്ള സ്ഥലമായതിനാൽ സന്ദീപ് പെട്ടെന്ന് മുങ്ങിത്താഴ്ന്നു. 

പോലീസും നാട്ടുകാരും സ്‌കൂബാ ടീമും തെരച്ചിൽ നടത്തിയെങ്കിലും ആദ്യം മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Share this story