സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

albert

സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാർഗം കൊച്ചിയിൽ എത്തിക്കാൻ ശ്രമിക്കുന്നതായി എംബസി അധികൃതർ ബന്ധുക്കളെ അറിയിച്ചു. നിലവിൽ പോർട്ട് സുഡാനിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്

ഏപ്രിൽ 14നാണ് സുഡാനിലെ തലസ്ഥാനമായ ഖാർത്തൂമിലെ ഫ്‌ളാറ്റിന്റെ ജനലരികിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ ആൽബർട്ടിന് വെടിയേറ്റത്. ഭാര്യയും മകളും ഈ സമയം ഫ്‌ളാറ്റിലുണ്ടായിരുന്നു. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും മാറ്റാനാകാതെ ഇരുവരും ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിൽ അഭയം തേടുകയായിരുന്നു. പിന്നീട് എംബസി സഹായത്തോടെ മൂന്നാം ദിവസമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
 

Share this story