മണിമലയാറ്റിൽ വീണ് കാണാതായ ഹൗസ് ബോട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തി
Apr 27, 2023, 10:18 IST

ആലപ്പുഴ പുളിങ്കുന്ന് മണിമലയാറ്റിൽ കാണാതായ ഹൗസ് ബോട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം രാമൻകുളങ്ങര സ്വദേശി ബി നിഷാദാണ്(36) മരിച്ചത്. വള്ളത്തിൽ കായലിന്റെ മറുകരയിലേക്ക് പോകുന്നതിനിടെയാണ് നിഷാദ് വെള്ളത്തിൽ വീണത്. നാട്ടുകാരും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.