ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ രണ്ടായി

mungi maranam

തൃശ്ശൂർ അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കിട്ടി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇർഫാൻ അലിയാണ് (15) മരിച്ചത്. ഇന്നലെ ഇർഫാന്റെ സുഹൃത്തായ ആദിൽഷായുടെ (14) മൃതദേഹം കിട്ടിയിരുന്നു.

വെറ്റിലപ്പാറയ്ക്ക് സമീപം ചക്‌ളായിലാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളിയിൽ വിനോദ യാത്രയ്‌ക്കെത്തിയ വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. സീതി സാഹിബ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഇന്നലെ മരിച്ച ആദിൽഷാ. ആദിൽഷായുടെ അയൽക്കാരനാണ് തെങ്ങാകൂട്ടിൽ വീട്ടിൽ ഇർഫാൻ അലി.
 

Share this story