കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

police line

കോഴിക്കോട് കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്ന് കാണാതായ ലീലയെന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമരാട് മലയിൽ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം ലഭിച്ചത്. ലീലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഭർത്താവടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്

മുമ്പും കാക്കണഞ്ചേരി കോളനിയിൽ നിരവധി ദുരൂഹ മരണങ്ങൾ നടന്നിട്ടുണ്ട്. ഏഴ് പേരെയാണ് കാണാതായി പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ നാല് പേരും ലീലയുടെ ബന്ധുക്കൾ തന്നെയാണ്. ലീലയുടെ സഹോദരൻ 2012ലും സഹോദരി സജീവൻ 2014ലും മകൻ രേണു 2019ലും ദുരൂഹ സാഹര്യത്തിൽ മരിച്ചു. രേണുവിന്റെ മരണം മാത്രമാണ് കൊലപാതകമെന്ന് തെളിയിക്കാനായത്.
 

Share this story