കൊട്ടാരക്കരയില്‍ ലോറിയിടിച്ച് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് എട്ട് മണിക്കൂറോളം നേരം

suicide

കൊല്ലം കൊട്ടാരക്കരയിൽ ലോറിക്കടിയിൽപ്പെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് എട്ട് മണിക്കൂറോളം നേരം. വെട്ടിക്കവല സ്വദേശി രതീഷാണ് മരിച്ചത്. സംഭവത്തിൽ തക്കല സ്വദേശിയായ ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

തമിഴ്‌നാട്ടിൽ നിന്നും വാഴവിത്തുമായി എത്തിയ ലോറി ലോഡിറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോഴാണ് രതീഷ് അടിയിൽപ്പെട്ടത്. മരിച്ച രതീഷിനെ റോഡിന്റെ വശത്തേക്ക് മാറ്റിക്കിടത്തിയ ശേഷം ഡ്രൈവർ ലോറിയുമായി പോകുകയായിരുന്നു.
 

Share this story