ബ്രഹ്മപുരം തീപിടിത്തം ആക്‌സ്മികമല്ല; ഇടത്-വലത് മുന്നണിയുടെ അഴിമതിയുടെ തെളിവ്: സുരേന്ദ്രൻ

K Surendran

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം ആകസ്മികമല്ലെന്നും ഇടത് വലതു മുന്നണിയുടെ അഴിമതിയുടെ തെളിവാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നൂറുകണക്കിന് കോടി രൂപയുടെ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്. 2016ന് ശേഷം മാറിയ മാലിന്യ നിർമാർജന നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു

ഖരമാലിന്യങ്ങൾ പച്ചക്ക് കത്തിച്ച് ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കുകയാണ്. അഴിമതിയാണ് ഇതിലൂടെ നഗരസഭയും സർക്കാരും പ്രതിപക്ഷവും ലക്ഷ്യമിടുന്നത്. പ്ലാന്റ് കരാർ എടുത്തത് വൈക്കം വിശ്വന്റെ മരുമകനാണ്. കോൺഗ്രസ് നേതാവ് വേണുഗോപാലിന്റെ മകനും കരാറുകാരനാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ സഹകരണമാണ്. ഇവരാണ് ഇതിന്റെ ലാഭവിഹിതം കൈക്കലാക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു


 

Share this story