വീടിന് മുന്നിൽ ബസ് നിർത്തിയില്ല; കെഎസ്ആർടിസി ഡ്രൈവർക്ക് യാത്രക്കാരന്റെ മർദനം

കോഴിക്കോട് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചാണ് യാത്രക്കാരൻ ബസ് ഡ്രൈവറെ ആക്രമിച്ചത്. കക്കാടംപൊയിൽ സ്വദേശി പ്രകാശനാണ് മർദനമേറ്റത്.

സംഭവത്തിൽ മാങ്കയം സ്വദേശി എബ്രഹാമിനെതിരെ പോലീസ് കേസെടുത്തു. മാങ്കയം എന്ന സ്ഥലത്ത് എത്തിയപ്പോൾ എബ്രഹാം ബെല്ലടിച്ചു. സ്‌റ്റോപ്പ് ഇല്ലാത്തതിനാൽ ഡ്രൈവർ ബസ് നിർത്തിയില്ല. തുടർന്ന് ഡ്രൈവറുടെ അടുത്തേക്ക് ഓടിയെത്തിയ യാത്രക്കാരൻ കഴുത്തിന് പിടിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്തു

ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മനസാന്നിധ്യം വീണ്ടെടുത്ത ഡ്രൈവർ സമീപത്തേക്ക് ബസ് നീക്കി നിർത്തുകയുമായിരുന്നു. ഡ്രൈവർ മുക്കത്തെ ആശുപത്രിയിൽ ചികിത്സ തേടി.
 

Share this story