പോലീസുദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ചുകയറിയത് മൂന്ന് വാഹനങ്ങളിൽ; മദ്യലഹരിയിലെന്ന് നാട്ടുകാർ

acc

മലപ്പുറം പാണ്ടിക്കാട് പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനമിടിച്ച് അപകടം. പാണ്ടിക്കാട് സ്റ്റേഷനിലെ സിപിഒ വി രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രജീഷ് മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

 ഒരു കാറിലും രണ്ട് ഇരുചക്ര വാഹനത്തിലുമാണ് ഇടിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. സ്‌കൂട്ടറിലാണ് ആദ്യമിടിച്ചത്. സ്‌കൂട്ടർ യാത്രക്കാരൻ മറിഞ്ഞുവീണെങ്കിലും ഇയാൾ കാർ നിർത്താതെ കരുവാരക്കുണ്ട് ഭാഗത്തേക്ക് പോയി. 

തൊട്ടടുത്ത് ഒരു കാറിലും പിന്നീട് ബൈക്കിലും ഇടിച്ചു. ഇതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. രജീഷിനെ നാട്ടുകാർ തടഞ്ഞുവെച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അപകടമുണ്ടാക്കിയത് താനല്ലെന്ന നിലപാടിലായിരുന്നു രജീഷ്.
 

Tags

Share this story