നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ACC

ചിറ്റൂര്‍: പാലക്കാട്ട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത്(24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21), ആദിത്യന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ചിറ്റൂരില്‍ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ വെച്ച് രാത്രി 11 മണിയോടെയായിരുന്നു അപകടം. മരത്തിലിടിച്ച് കാര്‍ വയലിലേക്ക് മറിയുകയായിരുന്നു. മുന്നില്‍ കാട്ടുപന്നിയെ പോലുള്ള മൃഗം ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പരിക്കേറ്റവര്‍ പൊലീസിനോട് പറഞ്ഞു.

Tags

Share this story