വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്ത കേസ്; അർജുൻ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം
Thu, 2 Mar 2023

വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്‌തെന്ന കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഗാന്ധിധാം എക്‌സ്പ്രസിൽ വെച്ച് വനിതാ ടിടിഇയെ കയ്യേറ്റം ചെയ്ത കേസിലാണ് അർജുൻ ആയങ്കി അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്
നാഗർകോവിലിലേക്ക് സെക്കൻഡ് ക്ലാസ് ടിക്കറ്റുമായി കയറിയ അർജുൻ ആയങ്കി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തത് വനിതാ ടിടിഇ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ടിടിഇയെ അർജുൻ പിടിച്ചുതള്ളുകയും അസഭ്യം പറയുകയുമായിരുന്നു.