മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ പ്രചരിപ്പിച്ച കേസ്; കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ
മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ. ഇദ്ദേഹത്തിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ചേവായൂരിലെ വീട്ടിൽ നിന്നാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്
കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധമുണ്ടാകാൻ എന്താകും കാരണമെന്ന കാപ്ഷനോടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ് എൻ സുബ്രഹ്മണ്യൻ
സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്നാണ് ഫോട്ടോ ക്യാപ്ചർ ചെയ്തതെന്നുമാണ് സുബ്രഹ്മണ്യൻ പ്രതികരിച്ചത്.
