തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ്; ആന്റണി രാജുവിനെതിരായ എഫ് ഐ ആർ റദ്ദാക്കി

antony

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി.ഈ സംഭവത്തിൽ പോലീസിന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്‌ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അവകാശമുള്ളുവെന്നും വാദിച്ചു

സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതി നടപടി. അതേസമയം കേസ് ഏറെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടുപോകുന്നതിന് തടസ്സമില്ല. ആന്റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്‌
 

Share this story